ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ, ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ് അല്ലെങ്കിൽ ജി എൻ എം കോഴ്സും സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കും, നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സും സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 20. അഭിമുഖം മാർച്ച് 25ന് രാവിലെ പത്തിന്
