പള്ളിക്കലിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് 46കാരനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി 84 വയസ്സുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അമ്മ നിലവിളിച്ചതോടെ ബന്ധുക്കൾ ഓടിയെത്തി. പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് വയോധികയുടെ ചെറുമകളാണ് പള്ളിക്കൽ പോലീസ് പരാതി നൽകിയത്. പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
