ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് സ്വീകരണം നൽകി. ചടങ്ങ് കിഴക്കേനാലുമുക്ക് ജംഗ്ഷനിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻ്റ് എം. ഷിബു അധ്യക്ഷനായി. ദിലീപ് കുമാർ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കിരൺ സംസാരിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളും സന്ദർശിക്കുന്ന ജാഥ മാനവീയം വീഥിയിൽ സമാപിക്കും. സമാപാന സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
