വർക്കല : വർക്കലയിൽ വാഹനം തടഞ്ഞ് പോലീസ് നടത്തിയ പരിശോധയിൽ എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടി. കുന്നത്തുകാൽ സ്വദേശികളായ വിഷ്ണു(33), പ്രവീൺ(33), വർക്കല സ്വദേശിയും നിലവിൽ വെള്ളറടയിൽ താമസവുമാക്കിയ ഷാഹുൽ ഹമീദ്(25) എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും അതിന്റെ സൂചിയും മറ്റു ഉപകരണംങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു.
തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസഫ് ടീം അംഗങ്ങളാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം മയക്കുമരുന്നമായി മൂന്ന് പേരെയും പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ ഒരു കാർ ഇന്നലെ വർക്കല ഭാഗത്ത് കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഡാൻസഫ് സംഘം ഈ കാറിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിൽ നിന്നും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവിന്റെ കാർ ആണെന്ന് മനസ്സിലാക്കി. തുടർന്ന് കാറിനെ പിന്തുടർന്നു. പുലർച്ചെ മൂന്നു മണിയോടുകൂടി ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം ഡാൻസഫ് സംഘവും അയിരൂർ പോലീസും ചേർന്നു റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു കാർ നിർത്തിച്ചു കാർ വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു
ജില്ലാ പോലീസ് മേധാവി സുദർശനൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നിയന്ത്രണത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.
ഇവർ എംഡിഎംഎ ഉപയോച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് വിവരം