ഇടവയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ചന്ദനത്തടികൾ പിടികൂടി

IMG_20250318_125948

വർക്കല : ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി. ഇടവയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനം പിടികൂടിയത്.  തടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒറ്റപ്പാലം ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദ് അലി (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടവയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ചന്ദനത്തടികള്‍  കണ്ടെത്തുന്നത്. വീടിന്‍റെ രഹസ്യ അറയില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനത്തടികള്‍. 10 ചാക്കുകളിലായി ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനത്തടികള്‍ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!