ആനാട്, പനവൂര്‍ പഞ്ചായത്തുകളില്‍ റോഡ് നവീകരണത്തിന് 77.24 ലക്ഷം

eiER6I584279

വാമനപുരം മണ്ഡലത്തിലെ ആനാട്, പനവൂര്‍ പഞ്ചായത്തുകളിലെ റോഡുകളുടെ നവീകരണത്തിനായി 77.24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എല്‍എ അറിയിച്ചു. എം എൽ എ യുടെ ആസ്തി വികസന പദ്ധതി പ്രകാരമാണ് റോഡുകൾ നവീകരിക്കാൻ ഉത്തരവായത്.

ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂര്‍ – എല്‍.എം എല്‍ പി എസ്‌ നട – വഞ്ചുവം റോഡ് (39.77 ലക്ഷം), വാലിക്കാണം – കുന്നില്‍ റോഡ് കലുങ്ക് നിര്‍മാണം ഉള്‍പ്പെടെ (10 ലക്ഷം), പനവൂര്‍ പഞ്ചായത്തിലെ കരിക്കുഴി-തുറുവേലി വട്ടറത്തല റോഡ് (17.47 ലക്ഷം), നിരപ്പില്‍ – വരമ്പശേരി – ചൊര്‍ണോട് റോഡ് (10 ലക്ഷം) എന്നിവ നവീകരിക്കുന്നതിനാണ് ഭരണാനുമതിയായിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് എൽ.എസ് ജി.ഡി വിഭാഗം മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കി അടുത്ത മാസത്തോടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്ന് എംഎല്‍എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!