അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 10 മുതൽ 13 വരെ വർക്കല ഇടവ ബീച്ചിൽ സംഘടിപ്പിക്കും. ഏപ്രിൽ 10ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നടക്കും. ഇത് സംബന്ധിച്ച സംഘാടക സമിതി രൂപീകരണ യോഗ൦ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി മെഡിക്കൽ കമ്മിറ്റി ഉൾപ്പെടെ പത്ത് സബ് കമ്മിറ്റികൾ രൂപീകരിച്ചു.
ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിനെ ഫെസ്റ്റിന് സജ്ജീകരിക്കും. രണ്ട് ലക്ഷം രൂപയാണ് ഈ വർഷം സമ്മാന തുകയായി വിതരണം ചെയ്യുന്നത്. എഴുപതോളം മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കും. വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം ലാജി, ജില്ലാ മെഡിക്കൽ ഓഫീസർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.