വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീയെ തടഞ്ഞുനിർത്തി മാല പൊട്ടിച്ച സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

eiPSR1I21243

പോത്തൻകോട് : വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീയെ തടഞ്ഞുനിർത്തി മാല പൊട്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റ്. പാങ്ങോട്, ആനാകുടി മുറിയിൽ മംഗലത്ത് പുത്തൻവീട്ടിൽ ജിത്തു എന്നു വിളിക്കുന്ന രഞ്ജിത്ത് (34) ആണ് പിടിയിലായത്. കാറിലും ഓട്ടോയിലും കറങ്ങി നടന്ന് വിലാസം ചോദിക്കാനെന്ന വ്യാജേന വാഹനം സ്ത്രീകളുടെ അടുത്ത് നിർത്തി പേപ്പർ കാണിച്ച് സംസാരിക്കുന്നതിനിടയിൽ ദേഹോപദ്രവമേൽപിക്കുകയും മാല പിടിച്ചു പറിച്ചു കൊണ്ട് പോവുകയും ചെയ്യുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. കഴിഞ്ഞ ആറാം തീയതി വൈകിട്ട് 4.45 ഓടെ കുടുംബശ്രീ കഴിഞ്ഞു വന്ന തുളസീഭായി എന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ മാല പിടിച്ചു പറിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കടകംപള്ളി ബിജു എന്നു വിളിക്കുന്ന ബിജു കുമാറിനെ കഴിഞ്ഞ 22 ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ചടയമംഗലത്തു ഒരു സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിൽ ചടയമംഗലം പോലീസ് സ്റ്റേഷനിലും പണം പിടിച്ചു പറിച്ച കേസിൽ കടയ്ക്കാവൂർ സ്റ്റേഷനിലും കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു.

ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം പോത്തൻകോട് സി.ഐ സുജിത് പി.എസും, എസ്.ഐ അജീഷും സംഘവും ചേർന്ന് ആലഞ്ചേരിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!