കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേരളത്തിലെ കർഷകർക്കും ലഭ്യമാക്കണം : വി. മുരളീധരൻ

IMG-20250318-WA0002

പോത്തൻകോട്: കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലം കേരളത്തിലെ കർഷകർക്കും ലഭ്യമാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രം നടപ്പാക്കുന്നപദ്ധതികൾ കർഷകരിൽ എത്തിക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകണം. ഈകാര്യത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് കമ്പനിക്ക് വലിയ പങ്കാണുള്ളത് അദ്ദേഹം പറഞ്ഞു.

പോത്തൻകോട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പുതിയ ഓഫീസ് മന്ദിരം മംഗലാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ മുൻ ചെയർമാൻ ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. നിയുക്ത ചെയർപേഴ്സനും മുല്ലശേരി വാർഡ് മെമ്പറും ആയ മീന ആർ. ആർ എല്ലാ പഞ്ചായത്തിലും കാർഷിക വിപണി ആരംഭിക്കുമെന്ന് അറിയിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ്കുമാർ സി പദ്ധതി വിശദീകരണം നടത്തി. ഗ്രാമസമൃദ്ധി എഫ്.പി.ഒ ചെയർമാൻ രാമചന്ദ്രൻ നായർ, കമ്പനി ഡയറക്ടർമാരായ അഡ്വ. രഞ്ജിത്ത്ലാൽ, സജീവ്കുമാർ ബി . എൽ എന്നിവർ സംസാരിച്ചു. സിസ്സ എഫ്.പി.ഒ കോർഡിനേറ്റർ ഹരികുമാർ. ഒ , പ്രൊജക്റ്റ്‌ കോർഡിനേറ്റർ അരുൺകുമാർ എസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!