കഠിനംകുളത്ത് പട്ടാപകൽ വീടിന്റെ പിൻവാതിൽ പൊളിച്ച് സ്വർണം കവർന്ന ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

eiC7NIE62469

കഠിനംകുളം:  പകൽ സമയം വീടിന്റെ പിൻവാതിൽ പൊളിച്ചു സ്വർണം കവർന്നശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.

2025 ഫെബ്രുവരി മാസത്തിൽ പകൽസമയം പുതുക്കുറിച്ചിയിലെ വീടിന്റെ പിൻവാതിൽ പൊളിച്ചു 2 സ്വർണലോക്കറ്റുകളും മാലയും കവർന്ന കേസിലെ രണ്ടാംപ്രതി യായരാജേഷ് എന്ന് അറിയപ്പെടുന്ന മൊട്ടരാജേഷിനെയാണ്  പള്ളിച്ചലിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഈ കേസിലെ ഒന്നാം പ്രതിയായ കറുപ്പായി സുധീറിന്റെ കൂട്ടാളിയാണ് മൊട്ടരാജേഷ്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്തതിനെതുടർന്നു രണ്ടാമനെ കുറിച്ച് വിവരം ലഭിക്കുകയും  തുടർന്ന് രഹസ്യമായി പ്രതിയെ പിന്തുടർന്ന് പള്ളിച്ചലിൽ നിന്നും അറസ്റ്റ് ചെയ്യകയായിരുന്നു.

 

തിരുവനന്തപുരം റുറൽ എസ്പി സുദർശനൻ ഐപിഎസി ന്റെ നിർദ്ദേശനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്‌പെക്ടർ  സജു, സബ് ഇൻസ്‌പെക്ടർ അനൂപ്, എസ്. സി. പി. ഒ മാരായ അനീഷ് സുരേഷ് രാജേഷ്, സിദ്ധു, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നെയ്യാറ്റിൻകരയിലെ ഒരു ജ്വല്ലറിയിൽ വിറ്റ മോഷണമുതലുകളും പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി മോശമാണ ക്കേസുകളിൽ പ്രതിയാണ് മൊട്ട രാകേഷ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!