ആറ്റിങ്ങലിൽ സ്ത്രീക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമം

eiILFAG70344

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോയിന്റ് മുക്കിൽ സ്ത്രീക്ക് നേരെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമം.കടയിൽ പോയി തിരികെ വീട്ടിലേക്ക് റോഡിന് വശത്തുകൂടി  നടന്നുപോയ സ്ത്രീക്ക് നേരെയാണ്  ആക്രമിക്കാൻ ശ്രമം നടന്നത്.

ആറ്റിങ്ങൽ പോയിന്റ് മുക്ക് അനിഴത്തിൽ മോളി (54)ക്ക്‌ നേരെയാണ് മുഖത്ത് മുളക് പൊടി എറിഞ്ഞത്.

 കാറിൽ എത്തിയ യുവതിയും യുവാവും  മോളിയോട് ആറ്റിങ്ങിൽ പോകുന്ന വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ യുവതി മോളിയുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞു. മാല പൊട്ടിക്കാനുള്ള ശ്രമം ആയിരുന്നോ എന്നും സംശയം. ശേഷം അക്രമികൾ കാറുമായി കടന്നു. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!