ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ അവതരിപ്പിച്ചു. 59,37,89519 രൂപ വരവും, 58,79,92134 രൂപ ചെലവും, 57,97,385 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയ്ക്ക് 36 ലക്ഷവും, മൃഗസംരക്ഷണവും ക്ഷീര വികസനവും മേഖലയിൽ 36 ലക്ഷത്തി അമ്പതിനായിരം രൂപയും, നൈപുണ്യ പരിശീലനത്തിന് 5,68,334രൂപയും, പ്രകൃതി സംരക്ഷണത്തിന് 34,93500 രൂപയും, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തികൾക്ക് 1,25,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പി എം എ വൈ, ആവാസ് പ്ലസ്, ലൈഫ് ഭവന പദ്ധതി, ഭിന്നശേഷിക്കാർ, വയോജനങ്ങൾ കുട്ടികൾ എന്നീ മേഖലയ്ക്കായി 13,88,53,144 രൂപയും പശ്ചാത്തല മേഖലയിൽ വിവിധ മാർക്കറ്റുകൾ, കുളം നവീകരണം, റോഡ് റീ ടാറിങ്, അംഗണവാടി കെട്ടിടം എന്നിവയ്ക്കായി 1,86,43,500രൂപയും, എംജി എൻ ആർ ഇ ജി എസ് പദ്ധതിക്ക്42,78,98,000 രൂപയുടെ ലേബർ ബഡ്ജറ്റ് തുകയും വകയിരുത്തി യിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം, കേരള സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് മുടപുരം,, തൊപ്പി ചന്തഎന്നീ മാർക്കറ്റുകളുടെ നവീകരണം, പൊതു കിണർ ശുചീകരണം, കുളം നവീകരണം, എന്നീ പദ്ധതികൾക്കും തുക മാറ്റി വച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ വി ലൈജു, ആർ രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, പി കരുണാകരൻ നായർ, ആർ പി നന്ദുരാജ്, ജി ശ്രീകല, രാധികാ പ്രദീപ്, പി അജിത, ജയ ശ്രീരാമൻ, ബിഡിഒ സ്റ്റാർലി ഒ എസ് എന്നിവർ പങ്കെടുത്തു.
