ആറ്റിങ്ങൽ: ആറ്റിങ്ങൽ സൗണ്ട് പ്ലസ് സ്‌പീച്ച് ആൻഡ് ഹിയറിങ്ങ് സെന്ററിൽ കുട്ടികൾക്കായി സ്‌പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, ഒക്യൂപ്പേഷണൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, മ്യൂസിക് തെറാപ്പി, എബിഎ തെറാപ്പി, റെമഡിയൽ തെറാപ്പി, ഗ്രൂപ്പ് തെറാപ്പി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് 2025 ഏപ്രിൽ 1 മുതൽ മെയ് 30 വരെ സമ്മർ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സംസാരം, ഭാഷ – ആശയവിനിമയം മെച്ചപ്പെടുത്താൻ സ്‌പീച്ച് തെറാപ്പി, സ്വയം പര്യാപ്തതയും പ്രവർത്തന ക്ഷമതയും മെച്ചപ്പെടുത്താൻ ഒക്യൂപ്പഷണൽ തെറാപ്പി, പഠന രീതികളും താല്പര്യവും മെച്ചപ്പെടുത്താൻ സ്പെഷ്യൽ എഡ്യൂക്കേഷൻ, ഘടനപരമായ ഒരു ഗ്രൂപ്പ് ക്രമീകരണത്തിൽ കുട്ടികൾക്ക് ആവശ്യമായ വൈകാരികമായ പിന്തുണ, മാർഗ നിർദേശം, പ്രോത്സാഹനം ഇവ നൽകുന്ന ഗ്രൂപ്പ് തെറാപ്പി, കൂടാതെ റെമഡിയൽ തെറാപ്പി, മ്യൂസിക് തെറാപ്പി, എബിഎ തെറാപ്പി, എ ഡി എൽ ട്രെയിനിങ് ഇവ ഉൾപെടുത്തിക്കൊണ്ടാണ് സമ്മർ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 1 മുതൽ മെയ് 30 വരെ തിങ്കൾ മുതൽ ശനി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണിവരെയാണ് പ്രോഗ്രാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
8547 0239 20, 8714 9239 20, 7907 1085 81
സൗണ്ട് പ്ലസ്, സ്‌പീച്ച് & ഹിയറിങ് സെന്റർ മൂന്നമുക്ക്, ആറ്റിങ്ങൽ .