ശിവഗിരി : ആലുവ സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദി സ്മാരകമായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി എഡിറ്റ് ചെയ്തു് ശിവഗിരിമഠം പ്രസിദ്ധീകരിച്ച ‘ശ്രീനാരായണഗുരു വിശ്വമതാദര്‍ശം’ സ്മാരകഗ്രന്ഥം മഹാസമാധിയില്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രകാശനം ചെയ്തു. ആറുഭാഗമുള്ള ഈ ഗ്രന്ഥത്തില്‍ ഇതുവരെ നടത്തിയിട്ടുള്ള സര്‍വ്വമത സമ്മേളനങ്ങളുടെ ചരിത്രവും പ്രഭാഷണങ്ങളും ലേഖനങ്ങളും ഗുരുദേവന്‍റെ മതദര്‍ശനവും അടങ്ങുന്നു. സച്ചിദാനന്ദ സ്വാമിയില്‍ നിന്നും പ്രഥമ കോപ്പി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി അവ്യയാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി വിഖ്യാതാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി ദേശികനന്ദയതി, സ്വാമി ശങ്കരാനന്ദ, സ്വാമി ചൈതന്യാനന്ദ, സ്വാമി ഗുരുപ്രഭാവം തുടങ്ങിയവര്‍ പങ്കെടുത്തു
600 പേജില്‍ ഡമ്മി 1/4 (മാസിക സൈസ്) ലുള്ള ഗ്രന്ഥത്തില്‍ ഡല്‍ഹി, വത്തിക്കാന്‍, ആലുവ സര്‍വമത സമ്മേളനങ്ങളുടെ വര്‍ണ്ണ ചിത്രങ്ങളും സര്‍വ്വമത സമ്മേളനം രജത ജൂബിലി, കനക ജൂബിലി, പ്ലാറ്റിനം ജൂബിലി, ശതാബ്ദി ആഘോഷം, എന്നിവയെ പറ്റിയുള്ള സമാഹാരങ്ങളും ഗുരുദേവ ശിഷ്യ പരമ്പര, ശിവഗിരി മഠം അധ്യക്ഷന്മാര്‍, ധര്‍മ്മസംഘാംഗങ്ങള്‍, സര്‍വ്വമത സമ്മേളനത്തിന്‍റെ സ്ഥാപനങ്ങളുടെ വര്‍ണ്ണ ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. ശിവഗിരി മഠം പബ്ലിക്കേഷന്‍ വിഭാഗത്തിന്‍റെ ബുക്ക്സ്റ്റാളില്‍ നിന്നും ഗ്രന്ഥം ലഭ്യമാണ്.
 
								 
															 
								 
								 
															 
															 
				

