അണ്ടൂർക്കോണം പഞ്ചായത്തിൽ പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ

IMG-20250322-WA0014

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. നാടിന്റെ ആവശ്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള വികസന സമീപനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

കുടിവെള്ളം ലഭ്യമാക്കൽ, റോഡ് നവീകരണം, ആശുപത്രികളുടെ സൗകര്യം മെച്ചപ്പെടുത്തൽ, പൊതുവിദ്യാലയങ്ങളുടെ വികസനം തുടങ്ങി എല്ലാ മേഖലയിലും ജനങ്ങൾ ആവശ്യപ്പെടുന്ന സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വർണ്ണകൂടാരം പോലുള്ള പദ്ധതികൾ പ്രീപ്രൈമറി തരത്തിലുള്ള കുട്ടികൾക്ക് ക്ലാസ് അന്തരീക്ഷം കൂടുതൽ സൗഹൃദമാകുന്ന തരത്തിലുള്ള രീതിയിലാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുന്നിനകം വാർഡിൽ തമ്പുരാൻ ക്ഷേത്രത്തിന് സമീപമാണ് പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ നാടിനായി സമർപ്പിച്ചത്. മന്ത്രിയുടെ 2023-2024 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഹരികുമാർ ചടങ്ങിൽ അധ്യ ക്ഷത വഹിച്ചു. കുന്നിനകം വാർഡ് മെമ്പർ സോമൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!