ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച തൊഴിൽമേളയിൽ 400 ഓളം ഉദ്യോഗാർഥികൾ പങ്കെടുത്തു

IMG-20250322-WA0069

ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേള എംഎൽഎ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.

80 ൽ അധികം കമ്പനികൾ മേളയിൽ തൊഴിൽദാതാക്കളായി എത്തിയിരുന്നു.
ഏകദേശം 400 ഓളം ഉദ്യോഗാർത്ഥികൾ മേളയിൽ രെജിസ്റ്റർ ചെയ്ത ശേഷം ഇൻ്റെർവ്യൂൽ പങ്കെടുത്തു.

ഐ ടി, ആരോഗ്യ സുരക്ഷ, ടെക്നിക്കൽ, ഹോസ്പിറ്റാലിറ്റി, ഫ്രണ്ട് ഓഫീസ്, അക്കൗണ്ടൻ്റ്, ഇൻസ്റ്റിറ്റ്യൂഷൻ, ബാങ്കിംഗ്, കമ്പ്യൂട്ടിംഗ്, ഇൻഷുറൻസ്, ഐ.റ്റി.ഐ ഡിപ്ലോമ ട്രേഡുകൾ തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള തൊഴിലവസരങ്ങളായിരുന്നു മേളയിലൂടെ നഗരസഭ സാധ്യമാക്കിയത്.കൂടാതെ നഗരസഭയുടെയും ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെയും പ്രത്യേക കൗണ്ടറുകളിലും ഉദ്യോഗാർത്ഥികളിൽ നിന്ന് രെജിസ്ട്രേഷൻ സ്വീകരിച്ചു.

ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത നിരവധി പേർക്കും ഈ തൊഴിൽമേള ആശ്വാസം പകർന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പും, കുടുംബശ്രീയുടെയും ഹരിതകർമ്മസേനയുടെയും സ്റ്റാളുകളും മേളയോടനുബന്ധിച്ച് പ്രവർത്തിച്ചു.
സൺ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അധ്യക്ഷയായി. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു.
രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എ.നജാം, രമ്യ, എസ്.ഗിരിജ, കൗൺസിലർമാരായ ആർ.രാജു, ഒ.പി. ഷീജ, ബിനു, എം.താഹിർ, സെക്രട്ടറി കെ.എസ്.അരുൺ, സിഡിഎസ് ചെയർപേഴ്സൻ എ.റീജ, എംപ്ലോയ്മെൻ്റ് ഓഫീസർ എം.വിപിൻ ചന്ദ്രൻ, ഉപജില്ലാ വ്യവസായ ഓഫീസർ എസ്.ജയമോഹൻ, പ്രോജെക്റ്റ് ഓഫീസർ സതീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!