വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെയും പിതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

eiMLO2K75336

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതി അഫാനെയും പിതാവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു.

സാമ്പത്തിക ബാധ്യതക്ക് ഇടയാക്കിയത് പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് പ്രശ്നമായത്. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്ന് 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാന്‍ പോയത്.100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു.

കൊലപാതകങ്ങള്‍ നടന്ന ദിവസം 50,000 രൂപ കടം വീട്ടാനുണ്ടായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി. കടക്കാര്‍ വരുന്നതിനു മുമ്പാണ് കൊലപാതകങ്ങള്‍ നടത്തിയത്.

അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റബോധമില്ലാതെയാണ് അഫാൻ മറുപടി നൽകിയത്. എല്ലാം തകർത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിൻ്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്. കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കും. കൊലയിൽ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പൊലീസ് തള്ളി.

കേസിൽ അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കുകയാണ് പോലീസ്. അഫാൻ്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന മാതാവ് ഷെമിയുടെ മൊഴി പൊലീസിന് നേട്ടമായി. ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്.കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!