വർക്കല/ ചിറയിൻകീഴ്: വർക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടിയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. വർക്കലയിൽ ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ ജനശതാബ്ദി ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടു. ഇടവ കരുനിലക്കോട് സ്വദേശിനിയായ 53 കാരിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ചിറയിൻകീഴിലും വൈകുന്നേരം മൂന്നരയോടെയാണ് ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടത്. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം റെയിൽ പാളം മുറിച്ചു കടക്കവേയാണ് അപകടം.തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ താമ്പരം എക്സ്പ്രെസ് ഇടച്ചാണ് അപകടം. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.