സി.പി.ഐ കരകുളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു.
ആറാംകല്ല് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് കവിയും ചലച്ചിത്ര,നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗവും സംഘടക സമിതി ജോയിന്റ് കൺവീനറായ ബൈജു അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ ശരത് സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി രാജീവ് സംസംസാരിച്ചു.