അമീർഹംസ സ്മാരക സർഗപ്രതിഭ പുരസ്കാര സമർപ്പണവും ഇഫ്താർ സംഗമവും

IMG-20250324-WA0031

തിരുവനന്തപുരം: തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമീർഹംസ സ്മാരക സർഗപ്രതിഭപുരസ്കാര വിതരണവും ഇഫ്താർ സംഗമവും നടന്നു. ജില്ലയിലെ കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ സജീവപ്രവർത്തകനും തനിമ കലാസാഹിത്യ വേദിയുടെ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അമീർഹംസയുടെ സ്മരണാർത്ഥം കലാസാഹിത്യസാംസ്കാരിക രംഗത്തെ വേറിട്ട വിദ്യാർത്ഥി പ്രതിഭക്കാണ് അമീർഹംസ സ്മാരക സർഗപ്രതിഭപുരസ്കാരം നൽകുന്നത്. അക്കോണ്ട്രോപ്ലാസിയ എന്ന ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തിലും കലാകായിക രംഗത്തും പ്രതിഭ തെളിയിച്ച പ്രിയ മാത്യുവിനാണ് ഇത്തവണത്തെ സർഗപ്രതിഭ പുരസ്കാരം ലഭിച്ചത്.

തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അവാർഡ് വിതരണം ചെയ്തു. തനിമ കലാസാഹിത്യവേദി ജില്ലാ പ്രസിഡണ്ട് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തനിമ ജില്ല ജനറൽ സെക്രട്ടറി അശ്കർ കബീർ അമീർഹംസ അനുസ്മരണ പ്രഭാഷണം നടത്തി.ചലച്ചിത്ര നടൻ എം ആർ ഗോപകുമാർ, എഴുത്തുകാരായ ശ്രീകണ്ഠൻ കരിക്കകം, ജേക്കബ് എബ്രഹാം, ഷാഹുൽഹമീദ് അഴീക്കോട്,മുബീന നസീർഖാൻ, സക്കീർ നേമം,ഷാജഹാൻ പനച്ചമൂട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.വിനീതവിജയൻ, വിഷ്ണുപ്രിയ,ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്താൻകോട്, വിനോദ് വെള്ളായണി,വിജയൻ കുഴിത്തുറ, ഷാമില,അനിൽ ആർ മധു, ഷാജൻ വണ്ടിത്തടം, സുമിന നേമം, ആരിഫാ ബീവി,ജോഷിലാൽ, കടക്കാവൂർ പ്രേമചന്ദ്രൻ, സലിം തിരുമല,പുലിപ്പാറ മുഹമ്മദ്, മെഹർമാഹീൻ, ഡോ.മുരളീധരൻ നായർ, ബിന്ദുഗിരീഷ്, മായാദേവി, ചിത്ര,സൈനബ്, എം എ ജലാൽ, റാണി സതീഷ്, ഷാഹുൽ,രാജേഷ് തുടങ്ങിയ കലാസാഹിത്യ രംഗത്തുള്ള നിരവധിപേർ സംഗമത്തിൽ സംബന്ധിച്ചു. തനിമ ജില്ല വൈസ് പ്രസിഡൻ്റ് മെഹ്ബൂബ്ഖാൻ പൂവാർ സ്വാഗതവും സെക്രട്ടറി നൂറുൽ ഹസൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!