കല്ലമ്പലം: കരവാരം പഞ്ചായത്ത് വാർഡ് 3 കോട്ടാമല എന്ന സ്ഥലത്ത് തുണ്ട് കാട്ടിൽ വീട്ടിൽ രജനി (36) വീടിന് പുറകിലെ ഏകദേശം 80 അടി താഴ്ചയും ആൾമറയുമുള്ള കിണറ്റിൽ അകപ്പെട്ടു. കല്ലമ്പലം അഗ്ന രക്ഷാ സേന യുവതിയെ രക്ഷപ്പെടുത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരവിന്ദൻ. എം ആണ് രക്ഷാപ്രവർത്തനം നടത്തിയത് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ . കെ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ. എസ് . എന്നിവർ നേതൃത്വം നൽകി
