കെ.എസ്.ആർ.ടി.സി ബസിൽ പാമ്പിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോൺസൺ, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഞായറാഴ്ച രാവിലെ 8ഓടെ തിരുവനന്തപുരത്ത് അരിസ്റ്റോ ജംഗ്ഷനിലായിരുന്നു സംഭവം.
ബംഗളൂരുവിൽ നിന്ന് വരികയായിരുന്നു ബസ്.തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളിൽനിന്ന് വിഷമില്ലാത്ത ചെറിയ ഇനം പാമ്പിനെ കണ്ടെത്തിയത്.കഴക്കൂട്ടത്തെ പെറ്റ് ഷോപ്പ് ഉടമയ്ക്കാണ് ബാൾ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പ് പാഴ്സലായി വന്നത്.തിരുമല സ്വദേശിയായ ഉടമയ്‌ക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു
