കിളിമാനൂർ സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അടിയേറ്റ് യുവാവ് മരിച്ചു .പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു .കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28 ) ആണ് മരിച്ചത് .ടയർ റീ ട്രയിഡിങ് തൊഴിലാളിയാണ് .ഇയാളുടെ സുഹൃത്തും പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുൺ (38 ) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത് . വൈകുന്നേരത്താണ് സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വിവരം .
പന്തടിക്കളം അങ്കണവാടിക്ക് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ച് മദ്യപാനം നടക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു .