ലഹരിക്കെതിരെയുള്ള യുദ്ധം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന ആശയവുമായി വക്കം ഗവൺമെൻ്റ് ഹയർ സെക്കൻ്ററിസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ. കുട്ടി പോലീസ്. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവർ തയ്യാറാക്കിയ “കരുതാം മക്കളെ…. പൊരുതാം ലഹരിക്കെതിരെ, എന്റെ ഭവനം ലഹരി വിമുക്തം. ഇതിൽ ഞാൻ പങ്കാളിയാണ്”.. എന്ന സ്റ്റിക്കറുകൾ വക്കത്ത് എല്ലാ വീടുകളുടെ മുൻവാതിലുകളിൽ പതിപ്പിച്ചു. ലഹരിക്കെതിരെ ഒന്നാം യുദ്ധം പ്രഖ്യാപിച്ച് അച്ഛനും അമ്മയും മക്കളും എല്ലാവരും ചേർന്നാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത് എന്നായിരുന്നു ആശയം.. ഈ സ്റ്റിക്കറിൽ ലഹരി ഉപയോഗിക്കുന്നവരോ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരോ കണ്ടാൽ വിളിച്ച് പറയേണ്ട നമ്പർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്. വ്യത്യസ്തങ്ങളായ ആശയങ്ങൾക്കെന്നും വക്കത്തെ കുട്ടി പോലീസ് മികച്ചത് തന്നെ. ഈ സ്റ്റിക്കറിന്‍റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയായി എച്ച്.എം.ബിന്ദു സി.എസ്, ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് കടയ്ക്കാവൂർ എസ്. എച്ച്. ഒ.സജിൻ ലൂയിസിന്റെ സാന്നിദ്ധ്യത്തിൽ ജനമൈത്രി സബ് ഇൻസ്പെക്ടർ ജയപ്രകാശ് ആയിരുന്നു. എസ്.പി.സി, പി.ടി.എ.പ്രസിഡൻ്റ് ഷൈല, എസ്.പി.സി കോ-ഓർഡിനേറ്റർ സൗദീഷ് തമ്പി (സി. പി. ഓ ) രമ്യ ചന്ദ്രൻ (എസ്.സി.പി ഓ ) തുടങ്ങിയവർ പങ്കെടുത്തു.
