കഠിനംകുളം : കഠിനംകുളം സെൻറ് ആൻഡ്രൂസ് ജംഗ്ഷനിൽ വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഓട്ടോറിക്ഷ മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഓട്ടോയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവർ വെട്ടുതുറ സ്വദേശി രാജു പീററ്ററെ കഴക്കൂട്ടം ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് സ്പ്രെഡ് ചെയ്തു ഡ്രൈവറെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ പുത്തൻതോപ്പ് സ്വദേശി ജോസ് പെരേരയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
