ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.ആറ്റിങ്ങൽ പൊയ്കമുക്ക് തുളസി ഭവനിൽ തുളസി, ശ്രീദേവി ദമ്പതികളുടെ മകൻ വിവേക് (30) ആണ് മരണപ്പെട്ടത്.
പുലർച്ചെ മൂന്നരയോടെ ആറ്റിങ്ങലിൽ നിന്ന് പൊയ്കമുക്കിലേക്ക് വരുമ്പോൾ ടോൾമുക്കിന് സമീപത്താണ് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പൊയ്കമുക്ക് സ്വദേശി ആകാശ് (26)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.