കല്ലമ്പലം : കടുവയിൽ തോട്ടയ്ക്കാട് ദേശീയ പാതയിൽ നിന്നും മണമ്പൂർ പ്രദേശത്തേയ്ക്ക് തിരിയുന്ന പഞ്ചായത്ത് റോഡിൽ അപകടം നിരന്തരമായപ്പോൾ കടുവയിൽ ‘സൗഹൃദ’ റെസിഡന്റ്‌സ് അസോസിയേഷൻ 150 മീറ്റർ നീളത്തിൽ 2019- ൽ നിർമിച്ച സുരക്ഷിത കോൺക്രീറ്റ് റോഡ് ഇപ്പോൾ ഭാരവണ്ടികൾ കയറി സഞ്ചാരയോഗ്യമല്ലാതായപ്പോൾ ബഹുജന പങ്കാളിത്തത്തോടെ അസോസിയേഷൻ നവീകരിച്ചു. മേലിൽ ഭാരവണ്ടികൾ കടക്കാതിരിക്കുവാനുള്ള സംവിധാനം ഒരുക്കുമെന്നും സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.
നവീകരിച്ചിന്റെ റോഡിന്റെ ഉത്ഘാടനം സൗഹൃദ റിസഡന്റ്‌സ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് പി. എൻ. ശശിധരൻ നിർവഹിച്ചു. സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ് അറഫ റാഫി, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണ കുറുപ്പ്, സതീഷ്ബാബു എന്നിവർ സംസാരിച്ചു.