കുരിശ്ശിയോട്ടമ്മ പുരസ്ക്കാരം ഡോക്ടർ രവീന്ദ്രൻനായർക്ക് നൽകി

IMG-20250330-WA0032

ആറ്റിങ്ങൽ: മാമം, കുരിശ്ശിയോട് ദേവിക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ കുരിശ്ശിയോട്ടമ്മ പുരസ്കാരം ഡോക്ടർ രവീന്ദ്രൻനായർക്ക് സമ്മാനിച്ചു.

അരനൂറ്റാണ്ടിലേറെക്കാലമായിആതുരസേവനരംഗത്തെ സേവനങ്ങൾപരിഗണിച്ചാണ് പുരസ്ക്കാരം നൽകിയത്.രേവതി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരം നൽകി.

ക്ഷേത്രാങ്കണത്തിൽ  നടന്ന ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനുമായ വർക്കല ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റ്പ്രസിഡണ്ട് ഷാജി അധ്യക്ഷ തവഹിച്ചു.മാമം,ഭഗതിക്ഷേത്ര ട്രസ്റ്റ്സെക്രട്ടറിഅഡ്വ.വിജിൽ, നൈനാംകോണം ശ്രീനാഗരാജക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സുജാതൻ എന്നിവർ സംസാരിച്ചു ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ആർ.അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് വി. എൽ ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!