വെമ്പായം ഇനി മാലിന്യ മുക്ത ഗ്രാമപഞ്ചായത്ത്

IMG-20250331-WA0023

വെമ്പായം ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. മാലിന്യ മുക്ത നവകേരളത്തിനായി എല്ലാവരും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രഖ്യാപനത്തോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ലെന്നും ശുചിത്വ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.

സാമൂഹിക ശുചിത്വം ഒരു ശീലമായി മാറേണ്ട പ്രക്രിയയുടെ തുടക്കം മാത്രമാണിത്. വ്യക്തി ശുചിത്വം നന്നായി പാലിക്കുന്നവരാണ് മലയാളികള്‍. പൊതു സമൂഹത്തിലും ഇത് ആവര്‍ത്തിക്കാന്‍ കഴിയണം. മാലിന്യം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ച് നമ്മുടെ നാടിനെ മാലിന്യമുക്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

വെമ്പായം ഗ്രാമ പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശുചിത്വ പ്രഖ്യാപനത്തിന് ശേഷമാണ് പഞ്ചായത്ത് തലത്തില്‍ പ്രഖ്യാപനം നടത്തിയത്. മികച്ച പ്രവര്‍ത്തനം നടത്തിയ വാര്‍ഡുകള്‍ക്ക് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ. വി ശ്രീകാന്ത് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിളംബര ജാഥയും സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് ബിന്ദു ബാബു രാജ്, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!