ഇടവ : ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.ബാലിക്കാണ് പ്രഖ്യാപനം നടത്തിയത്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പഞ്ചായത്ത് തല പ്രഖ്യാപനവും നടന്നത്. ഇതോടൊപ്പം മാലിന്യമുക്ത റാലിയും സംഘടിപ്പിച്ചിരുന്നു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശുഭ. ആർ.എസ്.കുമാർ അധ്യക്ഷയായിരുന്നു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ഹേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു. സി, ഗ്രാമപഞ്ചായത്ത് അംഗം സിമിലിയ തുടങ്ങിയവർ സംസാരിച്ചു.
റാലിയിലും, പ്രഖ്യാപന ചടങ്ങിലും സ്‌കൂൾ കുട്ടികൾ, എൻഎസ്എസ് വോളണ്ടിയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, അധ്യാപകർ, വിവിധ ഓഫീസുകളിലെ ജീവനക്കാർ, വ്യാപാരി പ്രതിനിധികൾ തുടങ്ങി നൂറുകണക്കിന് വ്യക്തികൾ സംബന്ധിച്ചു. മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിയാണ് ചടങ്ങ് സമാപിച്ചത്. ശുചീകരണ പ്രക്രിയയിൽ സജീവമായി പങ്കെടുത്ത വ്യക്തികളെ ആദരിക്കുകയും ചെയ്തു