മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി ഒറ്റൂർ ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച ഹരിത ഗ്രന്ഥശാലയ്ക്കുള്ള പുരസ്ക്കാരം പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചു. മാലിന്യ സംസ്കരണത്തിനായി ഗ്രന്ഥശാല നടത്തിയ വിവിധ മാതൃകാ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം :
പരിപാടി ഒ.എസ്. അംബിക എം.എൽ .എ ഉത്ഘാടനം ചെയ്തു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന പുരസ്ക്കാരം ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പിന് സമ്മാനിച്ചു. . ജില്ലാ പഞ്ചായത്ത് മെമ്പർ വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി.എസ്. പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്. ഷിബി, സത്യബാബു, ഒ ലിജ , എന്നിവർ സംസാരിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാ അംഗങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
