കിളിമാനൂരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്ന്

IMG-20250405-WA0007

കിളിമാനൂർ : അകലാം അകറ്റാം ലഹരിയെ എന്ന സന്ദേശവുമായി വ്യാപാരിവ്യവസായി ഏകോപന സമിതി കിളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും, 4 മണിക്ക് കിളിമാനൂർ ജംഗ്‌ഷൻ ഭാഗത്തേക്കും പുതിയകാവ് ഭാഗത്തേക്കും 5 മിനിറ്റ് സമയം മനുഷ്യ ചങ്ങല തീർക്കും . തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും പ്രതിരോധ സന്ദേശ ജാഥയായി  കിളിമാനൂർ ജംഗ്ഷനിൽ പോയി തിരികെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ചേരുന്നു.

ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റ ഭാഗമായുള്ള യോഗം മലയാളത്തിന്റെ പ്രിയ കവി  ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. കിളിമാനൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ബി ദീപക്, കിളിമാനൂർ എസ് എച്ച് ഒ ബി ജയൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ, മെമ്പർമാർ, വിവിധസംഘടന നേതാക്കളും സംസാരിക്കുന്നു. സ്കൂളിലെ എൻ സി സി, എസ് പി സി, എൻ എസ് എസ് കേഡറ്റുകളും പങ്കെടുക്കുന്നു .നമ്മുടെ നാട്ടിൽ നിന്നും ലഹരിയെ അകറ്റി നിർത്താൻ എല്ലാ  നാട്ടുകാരുടേയും പിൻതുണയുണ്ടാകണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂണിറ്റ് ഭാരവാഹികൾ പത്രപ്രസ്ഥാവനയിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!