കിളിമാനൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കാർഷിക കർമ്മസേനയുടെയും കിളിമാനൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സൂര്യകാന്തികൃഷിയുടെ പ്രദർശന തോട്ടത്തിന്റെ ഉദഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു.സൂര്യകാന്തി കൃഷി വിജയകരമായി ആരംഭിക്കാൻ സാധിച്ചതിനാൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രത്യേക പ്രോജക്ട് വെച്ച് തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് ആക്കുമെന്ന് പ്രസിഡന്റ് ഉദ്ഘാടന വേളയിൽ അറിയിച്ചു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ് ആർ, മെമ്പർമാരായ ബീന എം, കൊട്ടറ മോഹനൻ, കിളിമാനൂർ കൊട്ടാരം പ്രതിനിധി രാമവർമ്മ,ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ അശോകൻ സി എന്നിവർ ആശംസയും കിളിമാനൂർ കൃഷി ഓഫീസർ അനുചിത്ര വി എൽ നന്ദിയും രേഖപ്പെടുത്തി