കല്ലമ്പലം : കല്ലമ്പലം സ്റ്റേഷനിൽ രണ്ടു തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ഒറ്റൂർ മാവിൻ മൂട്ടിൽ അശ്വതി ഭവനിൽ വാള ബിജു എന്ന് വിളിക്കുന്ന ബിനു (49), വെട്ടിൻകോണത് ഒപ്പാറയിൻകാവിൽ രമണി നിവാസിൽ ജ്യോതിഷ് (30), വെട്ടിമൻകോണത് ഒപ്പാറയിൻ കാവിന് സമീപം ലക്ഷ്മി വിലാസം വീട്ടിൽ പാക്കരൻ എന്ന് വിളിപ്പേരുള്ള പ്രശാന്ത് (34)എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച്ച രാത്രി 9 മണിയോട് കൂടി മേടവിളയിൽ ശ്രീ ലക്ഷ്മി ക്ഷേത്രത്തിനു മുൻ വശത്തു നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി വാള ബിജു കല്ലമ്പലം പോലീസ് സ്റ്റേഷനിൽ ഇരുപതിൽ പരം കേസുകളിൽ പ്രതിയും കൊല്ലം ജില്ലയിൽ കടക്കൽ ചിതറ സ്റ്റേഷനുകളിൽ മോഷണം കൊലപാതക ശ്രെമം, അടിപിടി കേസുകൾ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയുമാണ്