വക്കം ഗവണ്മെന്റ് ന്യൂ എൽപിഎസ്സിൽ വർണക്കൂടാരം നിർമാണോദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക നിർവഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ അധ്യക്ഷ വഹിച്ച യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപിക ജെസ്സി സ്വാഗതം ആശംസിച്ചു.
വർക്കല ബിപിസി ദിനിൽ കെ എസ് പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജൂലി, വാർഡ് മെമ്പർമാരായ ഫൈസൽ താഹിർ, ജയ, എ ഇ ഒ സിനി ബി എസ് ,സിഡിഎസ് ചെയർപേഴ്സൺ മീനു, സാജു. ടി, ബി ആർ സി ട്രൈനെർ അനോജ, സി ആർ സി സി സുവീഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പി. ടി എ, എസ്. എം. സി. പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. എസ് എം സി ചെയർമാൻ സബീർ ബഷീർ നന്ദി രേഖപ്പെടുത്തി.