വാലഞ്ചേരി റസിഡൻസ് അസോസിയേഷന്റെയും കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തി. സി.എസ്.ഐ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോങ്ങനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷനായി. ജന.സെക്രട്ടറി ഷിജാരാജ് സ്വാഗതവും ഖജാൻജി ഹരികൃഷ്ണൻ.എൻ കൃതജ്ഞതയും രേഖപ്പെടുത്തി. തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് തിരികെ കൊണ്ടുവരുന്നതാണ്. ക്യാമ്പിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ പങ്കെടുത്തു.
