ആറ്റിങ്ങൽ: മാലിന്യ മുക്തം നവകേരളം, എഴ് അവാർഡുകളുമായി ആറ്റിങ്ങൽ നഗരസഭ ഒന്നാം സ്ഥാനത്ത്.
ജില്ലയിലെ മികച്ച നഗരസഭ, മികച്ച ടൌൺ, മികച്ച ഹരിത കർമ്മസേന, മികച്ച വാതിൽപടി സേവനം, മികച്ച ഹരിത വിദ്യാലയം, മികച്ച ഹരിത സ്ഥാപനം, മികച്ച എൻ എസ് എസ് യൂണിറ്റ് (ഗവ. ഗേൾസ് എച്ച് എസ് എസ്) എന്നീ പുരസ്‌കാരങ്ങൾ ആറ്റിങ്ങൽ നഗരസഭ നേടി.
മാലിന്യ മുക്തം നവകേരളം ജില്ലാത്തല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിൽ നിന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ്ചെയർമാൻ ജി. തുളസിധരൻ പിള്ള, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, സെക്രട്ടറി കെ. എസ് അരുൺ, ക്ലീൻ സിറ്റി മാനേജർ രാംകുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി