കല്ലമ്പലം: തോട്ടയ്ക്കാട് സ്വകാര്യ ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രികന് പരിക്ക്. ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപമാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തുനിന്നും വർക്കല ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിൽ എതിരെ വന്ന ഇരുചക്രവാഹനം ഓവർടേക്ക് ചെയ്ത് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രികനെ ഉടൻതന്നെ പാരിപ്പള്ളി ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
KL-16 Q 1221 നമ്പർ ബൈക്കിൽ എത്തിയ ആൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
