വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

ei765553342

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം പേരയം സ്വദേശി ജോമോന്‍(32), പടപ്പക്കര സ്വദേശി കെവിന്‍(24) എന്നിവരാണ് പിടിയിലായത്. ഹെലിപ്പാടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.കുടുംബാംഗങ്ങളോടൊപ്പം ഹെലിപാടില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയിൽ മദ്യലഹരിയിലെത്തിയ പ്രതികൾ സ്ത്രീയോട് അപമര്യാദയായി സംസാരിക്കുകയും അത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദിക്കുകയുമായിരുന്നു.വർക്കല ഹെലിപാടിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൂറിസം പൊലീസും , വർക്കല പോലീസും ചേർന്ന് പ്രതികളെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!