വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് ദുരുപയോഗത്തിനെതിരെ കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസ്സേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമുക്തി മിഷനും സതേൺ ബ്രദർസ് റൈഡഴ്സ് ക്ലബ്ബും ടെക്‌നോപാർക്കും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ ബൈക്ക് റാലി നടത്തി.
ടെക്നോപാർക്കിൽ നിന്നും ആരംഭിച്ച റാലി ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ടെക്നോപാർക്കിലെ വിവിധ ക്യാമ്പസുകളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ചശേഷം റാലി വൈകുന്നേരം 7.30 മണിയോടുകൂടി ശംഖുമുഖം ബീച്ചിൽ അവസാനിച്ചു.
കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ ജി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജി ഗോപകുമാർ സ്വാഗതം ആശംസിച്ചു. എക്‌സൈസ് കമ്മിഷണർ മഹിപാൽ യാഥവ് ഐ.പി.എസ്സ് ലഹരി വിരുദ്ധ സന്ദേശം നൽകി.
കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. മോഹൻകുമാർ കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വിശാഖ്, ടെക്നോപാർക്ക് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രതിധ്വനിയുടെ പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.