വർക്കല: കാണാതായ കല്ലമ്പലം സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം കളത്തൂർ ലൈനിൽ രാധികാ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ – ബേബി ദമ്പതികളുടെ മകൾ അംബിക കുമാരി(38)യാണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ഏപ്രിൽ 11ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ വീട്ടിൽ നിന്നും ബാങ്കിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ അംബികകുമാരി വീട്ടിൽ മടങ്ങി എത്തിയിട്ടില്ലായിരുന്നു. ഇത് സംബന്ധിച്ച് കാണാതായ അംബിക കുമാരിയുടെ മകൻ കല്ലമ്പലം പോലീസിൽ പരാതിയും നൽകിയിരുന്നു.
പോലീസ് യുവതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞദിവസം വർക്കലയിൽ ട്രെയിൻ തട്ടി ഒരു യുവതി മരണപ്പെട്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. മരിച്ച സ്ത്രീയെ തിരിച്ചറിയാത്തതിനാൽ മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുയായിരുന്നു. തുടർന്ന് കാണാതായ അംബിക കുമാരിയുടെ ബന്ധുക്കളെ കല്ലമ്പലം പോലീസ് ആശുപത്രിയിൽ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
മക്കൾ: അജീഷ്, സതീഷ്.