ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ ദേശീയ അഗ്നിശമന സേനാദിനം ആചരിച്ചു

IMG-20250414-WA0065

ആറ്റിങ്ങൽ: ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു.

രാവിലെ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി അഗ്നിശമന സേന പതാക ഉയർത്തി. തുടർന്ന് ജീവനക്കാർ അണിനിരന്ന് അനുസ്മരണ പരേഡ് നടത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ധീരരും ആത്മ സമർപ്പണവും ഉള്ള അഗ്നിശമന സേനാനികളുടെ ഈ അവസരത്തിൽ അനുസ്മരിച്ചു. തുടർന്ന് അഗ്നിശമന വാരാഘോഷങ്ങളുടെ തുടക്കമായി അഗ്നിശമന വാഹനങ്ങളും അലങ്കരിച്ചു. ആറ്റിങ്ങൽ മൂന്നമുക്ക് മുതൽ ആലംകോട് വരെ റോഡ്ഷോ നടത്തി.

ഏപ്രിൽ 20 വരെ ജനങ്ങളിൽ അഗ്നിസുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി മോക്ക്ഡ്രിൽ ബോധവൽക്കരണ ക്ലാസുകൾ ഡെമോ എന്നിവ സംഘടിപ്പിക്കും എന്ന് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!