വാലഞ്ചേരി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായി വേനൽത്തുമ്പികൾ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ഐരുമൂലക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും മോട്ടിവേഷൻ നൽകുന്നതിനും വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോങ്ങനാട് രാധാകൃഷ്ണൻ നിർവ്വഹിച്ചു. അദ്ധ്യാപകരായ രാജീവ്, ഗീതു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വാർഷികാഘോഷത്തിൽ പഠന സഹായം നൽകുന്നതാണ്.