വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ചോദിച്ചതിന് പിന്നാലെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അടിപിടിയിൽ എത്തുകയുമായിരുന്നു. ഹോട്ടലുടമയ്ക്കും പരിക്കേറ്റിട്ടുണ്ട്.
