വർക്കല :കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ രാത്രികാല പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗോവയിൽ നിന്നും കൊണ്ട് വന്ന 275 കിലോ കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യം ഏകദേശം അഴുകിയ നിലയിലേക്ക് എത്തിയിരുന്നു. സ്‌ക്വാഡിൽ വർക്കല സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ, ഓഫീസ് സ്റ്റാഫ് , മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ജീവനക്കാർ പങ്കെടുത്തു.
