കല്ലമ്പലം: നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡിലൂടെ ശ്രദ്ധേയമായി ഒന്നരവയസുകാരി. ആഴാംകോണം ലക്ഷ്മിയിൽ മോഹിന്ദിൻ്റെയും വിനോദിനിയുടെയും മകൾ തൃതീയയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളിൽ 240 ഓളം വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവിലൂടെ നേരത്തെതന്നെ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. പിന്നീട് എക്സ്ട്രാ ഓർഡിനറി ഗ്രാസ്‌പിംഗ് പവർ ജീനിയസ് കിഡ് വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡും, യംഗ് അച്ചീവർ വിഭാഗത്തിൽ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡും കരസ്ഥമാക്കുകയായിരുന്നു.
