കല്ലമ്പലം : മൂന്നാമത് സൗഹൃദ പാലിയേറ്റീവ് അവാർഡ് വിതരണവും ദന്ത ചികിത്സാ ക്യാമ്പും നാളെ ഏപ്രിൽ 20നു നടക്കും. കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊടുത്തുവരുന്ന മികച്ച പാലിയേറ്റീവ് പ്രവർത്തക അവാർഡിന് ഈ വർഷം പാലിയം ഇന്ത്യ എമറിറ്റസ് ചെയർമാൻ ഡോക്ടർ. എം. ആർ. രാജാഗോപാലിനെ തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശംസ ഫലകവും അടങ്ങുന്നതായിരിക്കും അവാർഡ്.
രാവിലെ നടക്കുന്ന സൗജന്യ ദന്തൽ ക്യാമ്പിൽ വട്ടപ്പാറ പി. എം. എസ്. ദന്തൽ കോളേജിലെ വിദഗ്ദ ഡോക്ടർമാർ പ്സങ്കെടുക്കുന്നതാണ്.
പൊതുചടങ്ങിൽ മുൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ പി. ചന്ദ്രമോഹൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് ഐഎസ്, ഷിംന ഫാത്തിമ പറവത് ഐ. ആർ. എസ്., ഡോക്ടർ എസ്. എം. ഷർമദ്, (മെഡിക്കൽ കോളേജ് ന്യുറോ സർജറി പ്രൊഫസർ),കെ. ടി. സി. ടി. പ്രസിഡന്റ് ഫസിലുദീൻ എന്നിവർ പങ്കെടുക്കും.