കല്ലമ്പലം : ദേശീയ പാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. കല്ലമ്പലം ഭാഗത്തേക്ക് പോയ ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ വന്ന സാൻട്രോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. സാൻട്രോ കാർ റോഡ് വശത്തെ മൺതിട്ടയിൽ തട്ടി നിയന്ത്രണംവിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. ആൾട്ടോ കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാൻട്രോ കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും സാരമായ പരിക്കുകൾ ഇല്ല. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
