കല്ലമ്പലത്ത് നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ.വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്. രണ്ട് പേരിൽ നിന്നായി പത്ത് ലക്ഷത്തിലധികം രൂപയാണ് യുവതി തട്ടിയെടുത്തത്. കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5, 10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്. പണം തട്ടിയതുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസിന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. യുവതി മറ്റാരെയെങ്കിലും ഇത്തരത്തിൽ പറ്റിച്ച് പണം തട്ടിയെടുത്തിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
