കടയ്ക്കാവൂർ : മണനാക്ക് സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ മരണപ്പെട്ടു. മണനാക്ക് കായൽവാരം ഗാന്ധിമുക്ക് കരവിള ഹൗസിൽ മുഹമ്മദ് നാസറിന്റെയും ഷാനിഫയുടെയും മകൻ ഖാലിദ് മുഹമ്മദ് (21) ആണ് കാനഡയിലെ സൂ സെ മാരിയിൽ മരണപ്പെട്ടത്. സൂസെ മാരിയിലെ സൂ കോളേജ് വിദ്യാർത്ഥിയാണ് ഖാലിദ്. ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ് മരണം സംഭവിച്ചത്. 18നു രാത്രിയിലാണ് നാട്ടിലെ ബന്ധുക്കൾക്ക് മരണ വിവരം സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത്. കാനഡയിൽ പോയിട്ട് പത്ത് മാസമേ ആയിട്ടുള്ളു. മരണ കാരണം വ്യക്തമല്ല. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
